സംഘപരിവാർ ആവശ്യപ്രകാരം പോലീസ് പാസ്റ്ററെയും സംഘത്തെയും അറസ്റ്റ് ചെയ്തു; കണ്ണന്താനം ഇടപെട്ട് മോചിപ്പിച്ചു

  • 11
    Shares

ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്ത പാസ്റ്ററെയും സംഘത്തെയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഇടപെട്ട് മോചിപ്പിച്ചു. കൈക്കുഞ്ഞ് അടക്കമുള്ള സംഘത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബജ്‌റംഗ് ദൾ സംഘടനയുടെ പരാതിപ്രകാരമായിരുന്നു ഇവരെ പോലീസ് പിടികൂടിയത്.

പാസ്റ്റർ കെ വി അബ്രഹാമിനെയും സംഘത്തെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വയസ്സുള്ള കുട്ടിയും സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. വിവരം ലഭിച്ച കണ്ണന്താനം യുപി കേഡറിലെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ കിരൺ എസിനെ വിവരമറിയിക്കുകയും തുടർന്ന് സംഘത്തെ മോചിപ്പിക്കുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *