തെരഞ്ഞെടുപ്പിന് മുമ്പായി യുദ്ധമുണ്ടാകുമെന്ന് ബിജെപി എന്നോട് പറഞ്ഞിരുന്നു; തെലുങ്ക് നടൻ പവൻ കല്യാൺ

  • 447
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകുമെന്ന് ബിജെപി തന്നോട് പറഞ്ഞിരുന്നതായി തെലുങ്ക് നടനും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ. രണ്ട് വർഷം മുമ്പാണ് ബിജെപി ഇത് തന്നോട് പറഞ്ഞത്.

കടപ്പ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് പവൻ കല്യാൺ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിൻരെ അവസ്ഥ എന്താണെന്ന് ഇതിൽക്കൂടി നിങ്ങൾക്ക് മനസ്സിലാകുമെന്നും പവൻ കല്യാൺ പറഞ്ഞു. മുമ്പ് ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു പവൻ കല്യാണിന്റെ പാർട്ടി.

ദേശാഭിമാനികൾ തങ്ങൾ മാത്രമാണെന്നാണ് ബിജെപിക്കാർ പറഞ്ഞു നടക്കുന്നത്. ദേശാഭിമാനം ബിജെപിക്കാരുടെ കുത്തകയല്ല. മുസ്ലിങ്ങൾക്ക് ആരുടെയും ദേശാഭിമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല. മുസ്ലിങ്ങൾ ഇന്ത്യയുടെ ഹൃദയത്തിലാണ്. സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുന്നവരെ തടയണമെന്നും പവൻ കല്യാൺ പ്രവർത്തകരോടായി ആവശ്യപ്പെട്ടുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *