സതി കൊണ്ടുവന്നത് ഹിന്ദു സ്ത്രീകൾ നശിക്കാതിരിക്കാൻ; രാജാറാം മോഹൻ റോയി രാജ്യദ്രോഹി: നടി പായൽ റോത്തഗി

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ദുരാചരങ്ങളിൽ ഒന്നായിരുന്ന സതിയെ പുകഴ്ത്തിയും സതി നിർത്തലാക്കാൻ പ്രയത്‌നിച്ച സാമൂഹ്യ പരിഷ്‌കർത്താവ് രാജാറാം മോഹൻ റോയിയെ അധിക്ഷേപിച്ചും സംഘപരിവാർ കുഴലൂത്തുകാരിയായ നടി പായൽ റോത്തഗി. രാജാറാം മോഹൻ റോയി ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്നു. സതി ആചാരത്തെ രാജാറാം മോഹൻ റോയി ആക്ഷേപിച്ചതായും ഇവർ പറയുന്നു

മുഗളരുടെ കയ്യിൽ അകപ്പെട്ട് വേശ്യാവൃത്തിയിൽ ആകാതിരിക്കാനാണ് ഹിന്ദു ഭാര്യമാർ സതി അനുഷ്ഠിച്ചിരുന്നത്. ഇത് നിർബന്ധമുള്ള ആചാരമല്ലായിരുന്നു. സ്ത്രീകളുടെ ചോയ്‌സ് ആയിരുന്നുവെന്നും പായൽ ട്വീറ്റ് ചെയ്യുന്നു.

ബിജെപിക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്ന സ്ത്രീയാണ് പായൽ. മുമ്പൊരിക്കൽ വൈകിയെത്തിയതിന്റെ പേരിൽ മുംബൈ വിമാനത്താവളത്തിൽ ഇവരെ തടഞ്ഞപ്പോൾ താൻ ഹിന്ദുവായതിന്റെ പേരിലാണ് ഇങ്ങനെ പെരുമാറിയതെന്നും ഉദ്യോഗസ്ഥർ മുസ്ലിങ്ങളാണെന്നുമുള്ള വർഗീയ വിഷം വമിപ്പിക്കാനും ഇവർ ശ്രമിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *