രണ്ട് വർഷം മുമ്പ് ഗോ സംരക്ഷണ ക്രിമിനലുകൾ മർദിച്ചു കൊന്ന പെഹ്ലു ഖാനെതിരെ കേസെടുത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ

Loading...

രാജസ്ഥാനിലെ ആൽവാറിൽ രണ്ട് വർഷം മുമ്പ് ഗോ സംരക്ഷണ ക്രിമിനലുകൾ മർദിച്ചു കൊന്ന ക്ഷീര കർഷകൻ പെഹ്ലു ഖാനെതിരെ കേസെടുത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. മരിച്ച് രണ്ട് വർഷം കഴിഞ്ഞാണ് പെഹ്ലു ഖാനെതിരെ പശു മോഷണത്തിന് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെ ഡിസംബർ 30നാണ് കുറ്റപത്രം തയ്യാറാക്കിയത്. മെയ് 29ന് ബെഹ്‌റോറിലെ അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

പെഹ്ലു ഖാനെ കൂടാതെ മക്കളായ ഇർഷാദ്, ആരിഫ്, പിക്ക് അപ് ഉടമ എന്നിവർക്കെതിരെയും കോൺഗ്രസ് സർക്കാർ കേസെടുത്തിട്ടുണ്ട്. പെഹ്ലു ഖാൻ മരണമൊഴിയിൽ പറഞ്ഞ കൊലപാതകികളായ ആറ് പേർക്ക് പോലീസ് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിട്ടുണ്ട്.

2017 ഏപ്രിലിലാണ് പെഹ്ലു ഖാനെയും സംഘത്തെയും ഗോ സംരക്ഷണ ക്രിമിനലുകൾ മർദിച്ചത്. പശുക്കളെ വാങ്ങിയ രേഖ സഹിതം യാത്ര ചെയ്തിട്ടും ഗുണ്ടകൾ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *