പെഹ്ലുഖാൻ കൊലപാതകക്കേസ്: പുനരന്വേഷണത്തിന് രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടു

പശുക്കടത്ത് ആരോപിച്ച് ഒരു സംഘം ക്രിമിനലുകൾ പെഹ്ലു ഖാൻ എന്നയാളെ മർദിച്ചു കൊന്ന കേസ് പുനരന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടു. കേസിലെ ആറ് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയ സാഹചര്യത്തിലാണ് തീരുമാനം. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു

2017 ഏപ്രിൽ ഒന്നിനാണ് ട്രക്കിൽ പശുവുമായി പോകുമ്പോൾ പെഹ്ലു ഖാനെയും മക്കളെയും ഗോ സംരക്ഷകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ക്രിമിനലുകൾ മർദിച്ചത്. ജയ്പൂരിൽ നിന്നു വാങ്ങിയ കാലികളെ സ്വദേശമായ ഹരിയാനയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവർ.

കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കൊല്ലപ്പെട്ട പെഹ്ലുഖാന്റെ മക്കൾക്കെതിരെ കാലിക്കടത്തിന് കുറ്റപത്രം നൽകിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സർക്കാർ ഇടപെട്ട് പുനരന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *