ഗാന്ധിയല്ല, വേദവ്യാസനാണ് രാഷ്ട്രപിതാവ്; ഹിന്ദുത്വം ഉണർന്നതുകൊണ്ടാണ് ബിജെപി ജയിച്ചത്: പേജാവർ മഠാധിപതി

ഗാന്ധിയല്ല വേദവ്യാസനാണ് രാഷ്ട്രപിതാവെന്ന് പേജാവർ മഠാധിപതി വിശ്വേശ തീർഥ. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിശ്വേശ തീർഥ. വേദവ്യാസനിൽ നിന്നുമാണ് സംസ്‌കാരവും പാരമ്പര്യവും ദേശീയതയുമെല്ലാം ഉയർന്നുവന്നത്. വേദവ്യാസനെയാണ് രാഷ്ട്രപിതാവായി കാണേണ്ടത്.

മഹാത്മാ ഗാന്ധിയെ ദേശസ്‌നേഹിയായ ഇന്ത്യയുടെ പുത്രനായി കാണാം. ഗോഡ്‌സെ നല്ല വ്യക്തിയായിരുന്നുവെങ്കിലും ഗാന്ധിയെ വധിച്ചതോടെ രാജ്യത്തിന് വലിയ അപമാനമുണ്ടാക്കി. ഗോഡ്‌സെയെ ദേശാഭിമാനി എന്ന് വിളിക്കുന്നത് തെറ്റാണെന്നും വിശ്വേശ തീർഥ പറഞ്ഞു

എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെയാണ്. ഹിന്ദുത്വം ഉണർന്നതു കൊണ്ടാണ് ബിജെപിക്ക് കേന്ദ്ര ഭരണം നിലനിർത്താനായത്. കർണാടകയിൽ കോൺഗ്രസും ജെഡിഎസ്സും ഹിന്ദുവിരുദ്ധത പ്രചരിപ്പിച്ചതാണ് അവരുടെ തോൽവിക്ക് കാരണമെന്നും വിശ്വേശ തീർഥ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *