കാശ്മീരിൽ പെല്ലറ്റാക്രമണത്തിൽ 11ാം ക്ലാസ് വിദ്യാർഥി മരിച്ചു; നിഷേധിച്ച് സൈന്യം

ജമ്മു കാശ്മീരിൽ പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ 11ാം ക്ലാസ് വിദ്യാർഥി മരിച്ചു. അസറർ അഹമ്മദാണ് മരിച്ചത്. അതേസമയം പെല്ലറ്റ് ആക്രമണത്തിലാണ് കുട്ടി മരിച്ചതെന്ന ആരോപണം സൈന്യം നിഷേധിച്ചു. കല്ലേറിനിടയിലാണ് കുട്ടിക്ക് പരുക്കേറ്റതെന്ന് ലഫ്. ജനറൽ കെ ജെ എസ് ധില്ലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അടുത്തിടെ മരിച്ച വ്യക്തി പെല്ലറ്റു കൊണ്ടുള്ള പരുക്കിനെ തുടർന്നല്ല മരിച്ചത്. കല്ലേറു കാരണമാണ്. ആര് ആരെയാണ് കൊല്ലാൻ ശ്രമിക്കുന്നതെന്ന് നിങ്ങൾ തീരുമാനിക്കുക. കഴിഞ്ഞ 30 ദിവസത്തിനിടെ അഞ്ച് പേരാണ് കാശ്മീരിൽ കൊല്ലപ്പെട്ടത്. പക്ഷേ ഒന്നിനും ഞങ്ങൾ ഉത്തരവാദികളല്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *