മോദി ഭരിക്കുന്ന ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് പെൻ ഇന്റർനാഷണൽ
നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ആഗോള എഴുത്തുകാരുടെ കൂട്ടായ്മയായ പെൻ ഇന്റർനാഷണൽ. വിചാരണക്ക് മുമ്പേ തടങ്കലിൽ വെക്കുക, പൗരൻമാരിൽ നീരീക്ഷണം നടത്തുക, അക്രമം തുടങ്ങിയവ വർധിച്ചു. എഴുത്തുകാർ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ എന്നിവരുടെ എതിർ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നുവെന്നും പെൻ ഇന്റർനാഷണൽ ആരോപിച്ചു
പൂനെയിൽ നടന്ന സംഘടനയുടെ 84ാമത് സമ്മേളനത്തിലാണ് പരാമർശം നടന്നത്. മോദി സർക്കാർ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയോ ചില സമയങ്ങളിൽ വധിക്കുകയോ ചെയ്യുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇതിനായുള്ള നിയമങ്ങൾ മാറ്റണമെന്നും സംഘടന ആവശ്യപ്പെടുന്നു.