പെട്രോൾ, ഡീസൽ വില ലിറ്ററിന് ആറ് രൂപയെങ്കിലും വർധിക്കാൻ സാധ്യത

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയിലും എണ്ണവിലയിൽ പ്രതിഫലിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറ് രൂപയെങ്കിലും കൂടുമെന്നാണ് പറയപ്പെടുന്നത്.

അസംസ്‌കൃത എണ്ണവില നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം വ്യക്തമാക്കിയിട്ടുണ്ട്. ക്രൂഡ് ഓയിൽ വില വീപ്പക്ക് 71.95 ഡോളറായാണ് കഴിഞ്ഞ ദിവസം ഉയർന്നത്. 20 ശതമാനത്തിലേറെ വർധനവാണ് ഉണ്ടായിരിക്കുന്നത്

സൗദിയിലെ അരാംകോ പ്ലാന്റിന് നേർക്കുണ്ടായ ആക്രമണമാണ് എണ്ണവില കുതിച്ചുയരാൻ കാരണമായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റാണ് അരാംകോയുടേത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *