സാധാരണക്കാന്റെ വയറ്റത്തടി തുടരും; പെട്രോളിനും ഡീസലിനും മൂന്ന് രൂപ കൂടി വർധിപ്പിക്കാൻ മോദി സർക്കാരിന്റെ നീക്കം
പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ കൂടി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. ധനബജറ്റിനൊപ്പം അവതരിപ്പിച്ച ധനബില്ലിലാണ് ഇക്കാര്യം പറയുന്നത്. ബജറ്റ് അവതരണത്തിൽ പെട്രോൾ, ഡീസൽ വിലയിൽ രണ്ട് രൂപ സെസ് ഏർപ്പെടുത്താനായിരുന്നു തീരുമാനം. പിന്നീട് ധനബില്ലിൽ ഇത് അഞ്ച് രൂപ വീതം വർധിപ്പിക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.
പെട്രോളിന്റെ പ്രത്യേക അധിക തീരുവ ലിറ്ററിന് 10 രൂപയായി നിജപ്പെടുത്താനാണ് നിർദേശിക്കുന്നത്. ധനബില്ലിന് പാർലമെന്റിന്റെ അംഗീകാരമാകുന്നതോടെ നികുതി വർധന നിലവിൽ വരും.