തെരഞ്ഞെടുപ്പ് കഴിഞ്ഞു; 57 ദിവസത്തിന് ശേഷം പെട്രോൾ വില ഉയർന്നു, വരും ദിവസങ്ങളിൽ നിരക്കുയരും
തുടർച്ചയായി 57 ദിവസത്തിന് ശേഷം പെട്രോൾ വില നിരക്ക് ഉയർന്നു. ലിറ്ററിന് 11 പൈസയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഡീസൽ വിലയിൽ മാറ്റമില്ല
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇന്ധനവിലയിൽ ഉയർച്ച വന്നിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടായ മാറ്റമാണ് വിലവർധനവിന് കാരണം
85 രൂപയിലെത്തിയ പെട്രോൾ വില കഴിഞ്ഞ 57 ദിവസങ്ങൾ കൊണ്ട് 72 രൂപയിൽ എത്തിയിരുന്നു. കൊച്ചിയിൽ പെട്രോൾ വില ഇന്ന് 72.14 രൂപയായി. ഡൽഹിയിൽ പെട്രോൾ വില 70.29 രൂപയിലെത്തി. മുംബൈയിൽ 75.80 രൂപയാണ് ലിറ്ററിന് വില