ബിജെപി വിരുദ്ധ റാലിയിൽ പിണറായിയെ ക്ഷണിക്കുമെന്ന് മമത; ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ബിജെപി വിരുദ്ധ റാലിയിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുക്കാനായി ക്ഷണിക്കുമെന്ന് മമതാ ബാനർജി. ജനുവരി 19നാണ് കൊൽക്കത്തയിൽ മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്.
ബിജെപിക്കെതിരായ പോരാട്ടത്തിൽ സിപിഎമ്മുമായി കൈകോർക്കാൻ തൃണമൂൽ കോൺഗ്രസ് തയ്യാറെടുക്കുന്നത് കൗതുകത്തോടെയാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപി വിരുദ്ധ മുന്നണി ശക്തമാക്കുകയും ഇതിന്റെ നേതൃസ്ഥാനമേറ്റെടുക്കുകയുമാണ് മമത ലക്ഷ്യം വെക്കുന്നത്.
ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിലാണ് മഹാറാലിയിൽ പിണറായി വിജയനെ ക്ഷണിക്കുമെന്ന് മമതാ ബാനർജി വ്യക്തമാക്കിയത്. ഇടതുപക്ഷത്തെ എല്ലാ നേതാക്കളും മോശക്കാരല്ലെന്നും മമത പറഞ്ഞു. സിപിഐ, ആർ എസ് പി, ഫോർവേർഡ് ബ്ലോക്ക് എന്നീ ഇടതുപാർട്ടികളെയും റാലിയിൽ പങ്കെടുക്കാൻ ക്ഷണിക്കുമെന്നും മമത അറിയിച്ചു