വെള്ളം നൽകാമെന്ന വാഗ്ദാനം: കേരളാ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് തമിഴ്‌നാട്; കൂടുതൽ വെള്ളം വേണമെന്നും ആവശ്യം

വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ തമിഴ്‌നാടിന് വെള്ളം നൽകാമെന്ന കേരളാ സർക്കാരിന്റെ വാഗ്ദാനം തമിഴ്‌നാട് മുഖ്യമന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നന്ദി അറിയിച്ചു. എന്നാൽ കേരളം നൽകാമെന്ന് വാഗ്ദാനം ചെയ്ത വെള്ളം തികയില്ലെന്നും പളനിസ്വാമി പറഞ്ഞു

ട്രെയിൻ മാർഗം 20 ലക്ഷം ലിറ്റർ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു പിണറായി വിജയൻ തമിഴ്‌നാടിനെ അറിയിച്ചത്. എന്നാൽ എല്ലാ ദിവസവും വെള്ളം നൽകണമെന്ന് അഭ്യർഥിച്ച് കേരളാ മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും പളനിസ്വാമി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിനും രംഗത്തുവന്നിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *