ഗുരുത്വാകർഷണ ബലം കണ്ടെത്തിയത് ഐൻസ്റ്റീൻ; കേന്ദ്രമന്ത്രിയുടെ അബദ്ധ പരാമർശത്തിൽ ട്രോൾ പ്രവാഹം

അബദ്ധ പ്രസ്താവനയുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ഗുരുത്വാകർഷണം കണ്ടെത്തിയത് ഐൻസ്റ്റീൻ ആണെന്നായിരുന്നു പീയുഷ് ഗോയലിന്റെ പരാമർശം. രൂക്ഷമായ ട്രോളുകളാണ് കേന്ദ്രമന്ത്രിക്ക് നേരെ ഉയരുന്നത്

സാമ്പത്തിക രംഗം സംബന്ധിച്ച് ചാനലുകളിൽ കാണുന്ന കണക്കുകൾ വിശ്വസിക്കരുതെന്നും കണക്ക് കൂട്ടിക്കൊണ്ടിരുന്നുവെങ്കിൽ ഐൻസ്റ്റീൻ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നു എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. വളർച്ചാ നിരക്കുകളെ കുറിച്ചുള്ള ടെലിവിഷൻ ചർച്ചകളെ വിശ്വസിക്കരുത്. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകർഷണം കണ്ടെത്താൻ ഐൻസ്റ്റീനെ സഹായിച്ചിട്ടുള്ളതെന്നും പീയുഷ് ഗോയൽ പറഞ്ഞു

ഐസക് ന്യൂട്ടണാണ് ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടെത്തിയത്. മന്ത്രിയുടെ അബദ്ധത്തെ പരിഹസിച്ച് നിരവധി ട്രോളുകളാണ് പ്രവഹിക്കുന്നത്. എന്നാൽ തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി പീയുഷ് ഗോയൽ രംഗത്തുവന്നു. സാഹചര്യത്തിൽ നിന്നും ഒരു വരി മാത്രം അടർത്തി മാറ്റി ചിലർ അനാവശ്യ വാർത്തകൾ സൃഷ്ടിക്കുകയാണെന്നായിരുന്നു പീയുഷ് ഗോയലിന്റെ വിശദീകരണംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *