പി കെ ശശിക്കെതിരെ പരാതി ലഭിച്ചതായി യെച്ചൂരി; നടപടിയെടുക്കാൻ നിർദേശം നൽകി

  • 7
    Shares

പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി ലഭിച്ചതായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണം നടത്താൻ സംസ്ഥാന ഘടകത്തിന് നിർദേശം നൽകിയതായും യെച്ചൂരി വ്യക്തമാക്കി

ഇന്നലെയാണ് പരാതി ലഭിച്ചത്. ഉടനെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. എന്നാൽ പി കെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും അതേ കുറിച്ച് അറിയില്ലെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

വനിതാ നേതാവും വിദ്യാർഥിനിയുമായ പെൺകുട്ടിയാണ് യെച്ചൂരിക്ക് നേരിട്ട് പരാതി നൽകിയത്. രണ്ടാഴ്ച മുമ്പ് ബൃന്ദാ കാരാട്ടിന് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. പികെ ശശിയുടെ അശ്ലീല സംഭാഷണത്തിന്റെ വീഡിയോ ക്ലിപ്പിംഗുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *