പി എം നരേന്ദ്രമോദി നമോ ടിവിയിൽ പ്രദർശിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി
നരേന്ദ്രമോദിയുടെ ജീവിതകഥ എന്ന അവകാശവാദത്തിൽ പുറത്തിറങ്ങുന്ന പി എം നരേന്ദ്രമോദി എന്ന സിനിമ നമോ ടിവിയിൽ റിലീസ് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തെരഞ്ഞെടുപ്പ് തീയതി കഴിയും വരെ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു.
മോദി സ്തുതികൾക്കും ബിജെപി പ്രചാരണത്തിനും ഉപയോഗിച്ച നമോ ടിവിയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്കിന്റെ പിരിധിയിൽപ്പെടുമെന്ന് കമ്മീഷൻ വൃത്തങ്ങൾ പറയുന്നു