പിഎംഎവൈ വീടുകളിൽ നിന്ന് മോദിയുടെ ചിത്രം എടുത്തുമാറ്റാൻ ഹൈക്കോടതി നിർദേശം
പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം നിർമിച്ച വീടുകളിൽ നിന്ന് നരേന്ദ്രമോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെയും ചിത്രങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി നടപടി
സർക്കാർ പദ്ധതി പ്രകാരം നിർമിച്ച വീടുകളിൽ നേതാക്കളുടെ ചിത്രങ്ങൾ വെക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഹൈക്കോടതിയുടെ ഗ്വോളിയോർ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
വീടുകളിൽ നിന്ന് നേതാക്കളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ നേരത്തെയും കോടതി നിർദേശിച്ചിരുന്നു. മോദിയുടെ പടത്തിന് പകരം പദ്ധതിയുടെ ലോഗോ വെക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.