കൂടിക്കാഴ്ചക്കെത്തിയ ഒപിഎസിനെ നിർമലാ സീതാരാമൻ പുറത്ത് നിർത്തി; നാണം കെട്ട് മടങ്ങി

  • 45
    Shares

കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമനെ കാണാൻ ഡൽഹിക്ക് പോയ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവത്തിന് അനുമതി ലഭിച്ചില്ല. ഇതോടെ മന്ത്രിയുടെ ഓഫീസിന് പുറത്ത് ഒ പി എസിന് കാത്തുനിന്നു ഒടുവിൽ അപമാനിതനായി മടങ്ങേണ്ടി വന്നു

ഒപിഎസിനൊപ്പം പോയ എഐഎഡിഎംകെ എംപി മൈത്രേയനെ മന്ത്രി ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തു. എന്നാൽ ഒപിഎസിനെ കാണാൻ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയെ കണ്ടില്ലെന്ന് നിർമലാ സീതാരാമൻ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

ചികിത്സക്കായി മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തന്റെ സഹോദരനെ എത്തിക്കാൻ എയർ ആംബുലൻസ് അനുവദിച്ചതിൽ പ്രതിരോധമന്ത്രിയെ നേരിൽക്കണ്ട് നന്ദി അറിയിക്കാനായിരുന്നു ഒപിഎസിന്റെ യാത്ര. മൈത്രേയനും ഒപിഎസും ചേർന്നാണ് മന്ത്രിയുടെ ഓഫീസിലെത്തിയത്. ഏറെ നേരം കാത്തുനിന്ന ശേഷം മൈത്രേയനെ മാത്രം മന്ത്രി അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു

എന്തും താങ്ങാനുള്ള ഹൃദയം വേണമെന്നായിരുന്നു ഇതേ കുറിച്ച് ഒപിഎസ് പ്രതികരിച്ചത്. അവിശ്വാസ പ്രമേയത്തിൽ എഐഎഡിഎംകെ കേന്ദ്രസർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിരുന്നു. ഇതിന് പിന്നാലെ പുതിയ സഖ്യം രൂപപ്പെടുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഒപിഎസ് അപമാനിതനായി തിരിച്ചുവന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *