രാമയാണം-മഹാഭാരതം പരാമർശം: സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തു
രാമായണത്തിലും മഹാഭാരതത്തിലും നിറയെ അക്രമവും യുദ്ധവും നിറഞ്ഞ സംഭവങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തു. ബാബാ രാംദേവ് അടക്കമുള്ളവരാണ് യെച്ചൂരിക്കെതിരെ പരാതി നൽകിയത്. പൂർവികരെ അപമാനിച്ചുവെന്നാണ് യോഗ ട്രെയ്നറായ ബാബാ രാംദേവ് പരാതിയിൽ പറയുന്നത്.
സ്ഫോടനക്കേസ് പ്രതിയായ ബിജെപി സ്ഥാനാർഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ സംസാരിക്കുമ്പോഴായിരുന്നു യെച്ചൂരിയുടെ രാമായണം, മഹാഭാരതം പരാമർശം. ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നവരല്ലെന്ന് സ്ഫോടനക്കേസ് പ്രതി പ്രഗ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
മഹാഭാരതത്തിലും രാമായണത്തിലും നിരവധി യുദ്ധ സംഭവങ്ങളുണ്ട്. ഇതിഹാസങ്ങളുടെ ഒരു പ്രചാരക് ആയിട്ട് പോലും നിങ്ങൾ പറയുന്നത് ഹിംസയിൽ വിശ്വസിക്കുന്നില്ലെന്നാണ്. ഹിംസയിൽ അഭിരമിക്കുന്ന ഒരു മതത്തിന്റെ ഭാഗമായിട്ട് പോലും ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നില്ലെന്ന് പറയുന്നതിൽ എന്താണ് യുക്തി എന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം.