പിറന്നാൾ ദിനത്തിൽ കാമുകിയെ വെടിവെച്ച് കൊന്ന് പോലീസുകാരൻ ആത്മഹത്യ ചെയ്തു

  • 7
    Shares

23കാരിയായ കാമുകിയെ വെടിവെച്ച് കൊന്ന ശേഷം പോലീസുകാരൻ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് ശേഷമായിരുന്നു സർവീസ് റിവോൾവർ ഉപയോഗിച്ച് ഇയാൾ വെടിവെച്ചത്.

എസ് സരസ്വതിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കാമുകനും പോലീസുകാരനുമായ കാർത്തികേയനാണ് കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സരസ്വതിയുടെ വീട്ടിൽ വെച്ച് നടന്ന പിറന്നാൾ ആഘോഷത്തിനിടെ ഇരുവരും തമ്മിൽ വഴക്കിടുകയും കാർത്തികേയൻ സർവീസ് റിവോൾവർ എടുത്ത് സരസ്വതിയെ വെടിവെക്കുകയുമായിരുന്നു. ഇതിന് പിന്നാലെ കാർത്തികേയൻ തലക്ക് വെടിവെച്ച് സ്വയം മരിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *