കാശ്മീരിൽ പോലീസുകാരനെ പത്ത് തോക്കുകളുമായി കാണാതായി

  • 10
    Shares

ജമ്മു കാശ്മീരിൽ പോലീസുകാരായ ആദിൽ ബഷറീനെ 10 തോക്കുകളുമായി കാണാതായി. പിഡിപി എംഎൽഎ അഹമ്മദ് മിറിന്റെ സുരക്ഷാ ഗാർഡിലുണ്ടായിരുന്ന പോലീസുകാരനാണ് ആദിൽ ബഷീർ.

അഞ്ച് എ കെ 47 തോക്കുകളും നാല് റൈഫിളുകളും ഒരു പിസ്റ്റളുമാണ് ഇയാൾക്കൊപ്പം കാണാതായത്. കാശ്മീരിലെ ഭീകരവാദികൾക്കൊപ്പം ചേർന്നിട്ടുണ്ടാകാമെന്നാണ് സംശയം. ആദിലിനെ കണ്ടെത്തുന്നവർക്ക് പോലീസ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റു പോലീസുകാർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *