പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഒരാൾ അറസ്റ്റിൽ

  • 14
    Shares

പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന ശേഷം ചാക്കിൽകെട്ടി ഉപേക്ഷിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുടെ അടുത്ത ബന്ധു കൂടിയായ ദിണ്ടിഗൽ സ്വദേശി സതീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഇന്നലെയാണ് ലഭിച്ചത്. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു

കഴുത്തിൽ അടക്കം ശരീരത്തിൽ മൂന്നിടങ്ങളിൽ കുട്ടിക്ക് കുത്തേറ്റിട്ടുണ്ട്. ജൂൺ 13ന് പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതാണ് സതീഷ് കുമാറിന് പക വർധിക്കാൻ കാരണമായത്. പെൺകുട്ടി പഠിക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ നിന്നും സുഹൃത്തിനൊപ്പം കാറിലെത്തി ഇയാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *