പൊള്ളാച്ചി പീഡനക്കേസ്: ജനരോഷം ശക്തമാകുന്നു; അണ്ണാ ഡിഎംകെ പ്രവർത്തകന്റെ ബാർ അടിച്ചു തകർത്തു

  • 59
    Shares

സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഘത്തെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊള്ളാച്ചിയിലെ നാലംഗ സംഘം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇരുന്നൂറോളം പെൺകുട്ടികളെ കെണിയിൽപ്പെടുത്തിയതായാണ് പോലീസ് റിപ്പോർട്ട്. ഇരുപതോളം അംഗങ്ങളുള്ള മാഫിയയാണ് കുട്ടികളെ ചതിച്ച് പീഡനത്തിനിരയാക്കുന്നത്.

സംഭവത്തിൽ അതിശക്തമായ പ്രതിഷേധമാണ് പൊള്ളാച്ചിയിൽ തുടരുന്നത്. പ്രതികൾക്ക് ഭരണകക്ഷിയായ എഐഡിഎംകെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടുകളാണ് പൊതുജനത്തിന്റെ രോഷത്തിന് കാരണം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ മൂന്ന് ദിവസമായി പ്രതിഷേധ പരിപാടികൾ തുടരുകയാണ്

പ്രതികളെ രക്ഷിക്കാൻ എഐഡിഎംകെ നേതാക്കൾ ഇടപെട്ടതായുള്ള വാർത്തകൾ പുറത്തുവന്നതോടെ സംഭവത്തിൽ രാഷ്ട്രീയമാനവും കൈവന്നിട്ടുണ്ട്. തിരുനാവുക്കരശു, സതീഷ്, ശബരിരാജൻ, വസന്തകുമാർ എന്നീ നാല് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനരോഷത്തെ തുടർന്ന് കേസ് സിബിഐയെ ഏൽപ്പിക്കാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 24ന് പീഡനത്തിന് ഇരയായ പെൺകുട്ടി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ സഹോദരനെ അണ്ണാ ഡിഎംകെ നേതാവ് എ നാഗരാജ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാൾ പൊള്ളാച്ചിയിൽ നടത്തിയിരുന്ന ബാർ ജനങ്ങൾ അടിച്ചു തകർത്തു. നാഗരാജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *