തമിഴർ നന്ദിയില്ലാത്തവരെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ; വിവാദം പുകയുന്നു

തമിഴർ നന്ദിയില്ലാത്തവരെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊൻ രാധാകൃഷ്ണൻ. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴ് എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സംസ്‌കൃതത്തേക്കാൾ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നും മോദി പറഞ്ഞിരുന്നു എന്തെങ്കിലും സ്‌നേഹം ഭാഷയോട് ഉണ്ടായിരുന്നുവെങ്കിൽ നമ്മളത് ഒരു വർഷം ആഘോഷിക്കുമായിരുന്നുവെന്ന് പൊൻ രാധാകൃഷ്ണൻ പറഞ്ഞു

തമിഴർക്ക് മനുഷ്യരെ ആഘോഷിക്കാൻ അറിയില്ല. നന്ദിയില്ലാത്തവരാണ് തമിഴർ എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പൊൻ രാധകൃഷ്ണന്റെ പ്രസ്താവനക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. പൊൻ രാധാകൃഷ്ണൻ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊൻ രാധാകൃഷ്ണന് തക്ക മറുപടി നൽകുമെന്ന് എം കെ സ്റ്റാലിനും പ്രതികരിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *