പശു മൂത്രം കുടിച്ചുള്ള ചികിത്സ: പ്രജ്ഞാ സിംഗിന് ക്യാൻസർ ഉണ്ടായിരുന്നില്ലെന്ന് പരിശോധിച്ച ഡോക്ടർ

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപിയുടെ ഭോപ്പാലിലെ സ്ഥാനാർഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ കള്ളത്തരം പൊളിഞ്ഞുവീഴുന്നു. തനിക്ക് ക്യാൻസറുണ്ടായിരുന്നുവെന്നും പശുവിന്റെ മൂത്രം കുടിച്ചാണ് ക്യാൻസർ മാറിയതെന്നുമുള്ള സ്‌ഫോടനക്കേസ് പ്രതിയുടെ അവകാശവാദമാണ് കള്ളമാണെന്ന് വ്യക്തമാകുന്നത്.

പ്രജ്ഞാ സിംഗ് സ്‌ഫോടനക്കേസിൽ പിടിയിലായി കസ്റ്റഡിയിലുള്ളപ്പോൾ പരിശോധന നടത്തിയത് ജെ ജെ ഹോസ്പിറ്റലിലാണ്്. പരിശോധന നടത്തിയ ഡോ. ടി പി ലാഹനെയാണ് ഹിന്ദു തീവ്രവാദിയായ ബിജെപി സ്ഥാനാർഥിക്ക് ക്യാൻസർ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയത്.

പരിശോധനയിൽ പ്രജ്ഞാ സിംഗിന് ക്യാൻസറിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. എംആർഐ സ്‌കാനിലും ഇ സി ജി റിപ്പോർട്ടിലും ഒരു പ്രശ്‌നമില്ലെന്ന് തെളിഞ്ഞതാണെന്നും ടി പി ലഹാനെ അറിയിച്ചു. പശു മൂത്രം കുടിച്ച് രോഗം മാറ്റിയെന്ന സ്‌ഫോടനക്കേസ് പ്രതിയുടെ അവകാശവാദം വലിയ ചിരിക്കാണ് വഴി വെച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *