ബിജെപി നേതാക്കൾ മരിക്കുന്നതിന് കാരണം പ്രതിപക്ഷത്തിന്റെ ദുർമന്ത്രവാദം: പ്രഗ്യാ സിംഗ്

ബിജെപി നേതാക്കളെ ദ്രോഹിക്കാനായി പ്രതിപക്ഷം ദുർമന്ത്രവാദം ചെയ്യുകയാണെന്ന് ബിജെപി എംപിയും മാലേഗാവ് സ്‌ഫോടനക്കേസ് മുഖ്യപ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ. സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്‌ലി തുടങ്ങിയ നേതാക്കൾ അടുത്ത കാലത്ത് മരിച്ചത് ഇത്തരം ദുഷ്ടശക്തികളെ പ്രതിപക്ഷം ഉപയോഗിച്ചതുകൊണ്ടാണെന്നും പ്രഗ്യാ സിംഗ് പറഞ്ഞു

ഒരിക്കൽ ഒരു മാഹാരാജ് ജി എന്നോടുപറഞ്ഞു. നമുക്കിപ്പോൾ മോശം സമയമാണ്. പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിച്ച് ബിജെപിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന്. നമ്മുടെ ഉന്നത നേതാക്കൾ ഓരുരുത്തരായി പോകുന്നത് കാണുമ്പോൾ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ചിന്തിക്കാൻ ഞാൻ നിർബന്ധിതയാകുകയാണ് എന്നായിരുന്നു പ്രഗ്യാ സിംഗിന്റെ വാക്കുകൾ. അരുൺ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരുടെ മരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രഗ്യാ സിംഗിന്റെ പരാമർശം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *