കർക്കറെയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് എന്റെ ശാപത്തിൽ; മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞാ സിംഗ് താക്കൂർ

2011ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ഹേമന്ത് കാർക്കറെയെ അധിക്ഷേപിച്ച് ഹിന്ദു തീവ്രവാദിയും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞാ സിംഗ് താക്കൂർ. ഹേമന്ത് കാർക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നാണ് ബിജെപി സ്ഥാനാർഥി കൂടിയായ തീവ്രവാദ ആക്രമണക്കേസിലെ പ്രതി പറയുന്നത്.

ഭോപ്പാലിൽ ബിജെപി യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്‌ഫോടനക്കേസ് പ്രതി. 2008ൽ ഭീകരാക്രമണത്തിന് ശേഷം അറസ്റ്റിലായ തനിക്ക് വലിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതായി ഇവർ ബിജെപിക്കാരോട് പറഞ്ഞു. കാർക്കറെയിൽ നിന്ന് പീഡനവും മർദനവും നേരിടേണ്ടി വന്നു. മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അയാൾക്ക് അശോക ചക്രം സമ്മാനിച്ചതെന്നും സ്‌ഫോടന കേസ് പ്രതിയായ ബിജെപി സ്ഥാനാർഥി ചോദിച്ചു

മർദനം നേരിട്ടപ്പോൾ ഇല്ലാതാകാട്ടെയെന്ന് ഞാൻ കാർക്കറെയെ ശപിച്ചുവെന്ന് പ്രജ്ഞാ സിംഗ് താക്കൂർ ബിജെപിക്കാരോട് പറഞ്ഞു. മാലേഗാവിൽ സ്‌ഫോടനം നടത്താനായി പ്രജ്ഞയുടെ ബൈക്കിലാണ് സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നത്. ബിജെപിയുടെ ഭോപ്പാലിലെ സ്ഥാനാർഥിയാണ് ഹിന്ദു തീവ്രവാദിയും സ്‌ഫോടന കേസ് പ്രതിയുമായ പ്രജ്ഞാ സിംഗ് താക്കൂർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *