പശു മൂത്രം കുടിച്ച് ക്യാൻസർ മാറ്റിയ ആളാണ്; കോടതിയിൽ പോകേണ്ട ദിവസം വയറുവേദനക്ക് ആശുപത്രിയിൽ പോകും; ഡിസ്ചാർജിന് ശേഷം പ്രഗ്യാ സിംഗ് പോയത് പാർട്ടി പരിപാടിയിലേക്ക്

മാലേഗാവ് സ്‌ഫോടനക്കേസിലെ സുപ്രധാന വാദം കേൾക്കലിൽ നിന്ന് കോടതിയിൽ ഹാജരാകാതെ നോക്കാൻ ആശുപത്രിയിൽ അഡ്മിറ്റായ പ്രഗ്യാ സിംഗ് ഡിസ്ചാർജിന് ശേഷം നേരെ പോയത് ബിജെപി പരിപടിയിൽ പങ്കെടുക്കാൻ. വ്യാഴാഴ്ചയാണ് സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി എംപിക്ക് കോടതിയിൽ ഹാജരാകേണ്ടിയിരുന്നത്. പതിവ് പോലെ ബുധനാഴ്ച രാത്രി പ്രഗ്യക്ക് അസുഖങ്ങൾ ഉടലെടുത്തു. ആശുപത്രിയിൽ അഡ്മിറ്റ് ആയ ഇവർ രോഗം അവകാശപ്പെട്ട് കോടതിയിൽ ഹാജാരാകുന്നതിൽ നിന്ന് ഇളവ് നേടുകയും ചെയ്തു

തൊട്ടടുത്ത ദിവസം ആശുപത്രിയിൽ നിന്ന് ഇറങ്ങിയ സ്‌ഫോടനക്കേസ് പ്രതി നേരെ പോയത് ബിജെപി പരിപാടിയിലേക്കായിരുന്നു. രോഗം മാറിയോ എന്ന ചോദ്യത്തിന് പ്രവർത്തകരുടെ നിർബന്ധം കൊണ്ട് വന്നുവെന്നായിരുന്നു സ്‌ഫോടനക്കേസ് പ്രതിയുടെ മറുപടി.

വയറുവേദന, രക്തസമ്മർദം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. നേരത്തെ പശു മൂത്രം കുടിച്ച് തന്റെ ക്യാൻസർ മാറിയെന്ന് അവകാശപ്പെട്ടയാളാണ് ഈ സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി എംപി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *