ആത്മീയ പേരും ഗുരുവിന്റെ പേരുമൊക്കെ ചേർത്ത് പ്രഗ്യാ സിംഗിന്റെ സത്യപ്രതിജ്ഞ; പ്രതിപക്ഷം ബഹളം വെച്ചതോടെ തിരുത്തലും

Loading...

സ്‌ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞക്കിടെ ലോക്‌സഭയിൽ ബഹളം. പേരിനൊപ്പം സ്വയമിട്ട ആത്മീയ പേരും ഗുരുവിന്റെ പേരുമൊക്കെ പറഞ്ഞായിരുന്നു ഇവരുടെ സത്യപ്രതിജ്ഞ. ഇതോടെയാണ് പ്രതിപക്ഷം ബഹളം വെച്ചത്.

സംസ്‌കൃതത്തിലായിരുന്നു സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ എംപിയുടെ സത്യപ്രതിജ്ഞ. ഞാൻ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ പൂർണ് ചേത്‌നന്ദ് അവദേശാനന്ദ ഗിരി എന്ന് പറഞ്ഞായിരുന്നു സത്യപ്രതിജ്ഞ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് രേഖകളിൽ ഇല്ലാത്ത പേര് സത്യപ്രതിജ്ഞയിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന കാര്യം പ്രതിപക്ഷം ഉന്നയിച്ചു.

പേര് പറയണമെന്നുണ്ടെങ്കിൽ ഗുരുവിന്റെ അല്ല, അച്ഛന്റെ പേര് പറയാമെന്ന് ലോക്‌സഭാ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഇതാണ് തന്റെ യഥാർഥ പേര് എന്നായിരുന്നു ഇവരുടെ വാദം. ബഹളം രൂക്ഷമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖ പരിശോധിക്കാമെന്ന് പ്രോടേം സ്പീക്കർ അറിയിച്ചു. തുടർന്ന് രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രഗ്യാ സിംഗ് ഠാക്കൂർ എന്ന പേര് ഉപയോഗിക്കാൻ ആവശ്യപ്പെടുകയായിരുന്നു

രണ്ട് വട്ടമാണ് പ്രഗ്യാ സിംഗിന്റെ സത്യപ്രതിജ്ഞ തടസ്സപ്പെട്ടത്. മൂന്നാം തവണയാണ് ഇവർ പ്രതിജ്ഞ പൂർത്തിയാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *