‘കാവൽക്കാരൻ നുണയനുമാണ് ‘; കോഴിക്കോട്ടെ ബിജെപി സ്ഥാനാർഥിയെ ജയിലിലടച്ചത് അയ്യപ്പന്റെ പേര് പറഞ്ഞതിനെന്ന് മോദി

Loading...
  • 85
    Shares

കോഴിക്കോട്ടെ ബിജെപി സ്ഥാനാർഥി പ്രകാശ് ബാബുവിനെ ജയിലിലടച്ചത് അയ്യപ്പന്റെ പേര് പറഞ്ഞതിനാണെന്ന പച്ചക്കള്ളം ഒരു സങ്കോചവുമില്ലാതെ തട്ടിവിട്ട് പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോദി. സത്യത്തെ അപ്പാടെ വിഴുങ്ങി വിഷയത്തിൽ കള്ളം മാത്രം പറഞ്ഞു കൊണ്ടായിരുന്നു മോദിയുടെ കർണാടകയിലെ പ്രസംഗം.

ചിത്തിര ആട്ട വിശേഷ ദിവസം 52കാരിയായ ഭക്തയെ സന്നിധാനത്ത് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത ക്രിമിനൽ സംഘത്തിന് നേതൃത്വം നൽകിയ ആളാണ് പ്രകാശ് ബാബു. ഈ കേസിലാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയതും ഒരാഴ്ചയോളം കാലം ജയിലിൽ കിടന്നതും. ഭക്തരെ ആക്രമിച്ച് ജയിലിൽ പോയ ആളെയാണ് മോദി അയ്യപ്പന്റെ പേര് പറഞ്ഞതിനാണ് കേസ് എടുത്തത് എന്ന് പറഞ്ഞ് വെളുപ്പിക്കാൻ ശ്രമിച്ചത്.

ശബരിമലയുടെ പേര് പറഞ്ഞാൽ കേരളത്തിൽ ജയിലിലടക്കും. ഞാൻ ഇന്നലെ പോയ മണ്ഡലത്തിലെ സ്ഥാനാർഥി ജയിലിൽ ആയിരുന്നു. ശബരിമല വിഷയം മിണ്ടിയതായിരുന്നു അദ്ദേഹത്തിന്റെ കുറ്റം. ഇന്നലെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇതായിരുന്നു മോദി പറഞ്ഞ നുണ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *