ഹെഡ്‌ഗേവറിനെ പുകഴ്ത്തിയതിന്റെ ഉപകാര സ്മരണയാണ് പ്രണാബ് മുഖർജിയുടെ ഭാരത് രത്‌നയെന്ന് ഡാനിഷ് അലി

  • 16
    Shares

പ്രണാബ് മുഖർജിക്ക് ഭാരത് രത്‌ന പുരസ്‌കാരം നൽകിയതിനെ ചോദ്യം ചെയ്ത് ജെഡിഎസ് ജനറൽ സെക്രട്ടറി ഡാനിഷ് അലി. ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ച് ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയതിന് പ്രണാബ് മുഖർജിക്ക് ലഭിച്ച ഉപകാരസ്മരണയാണ് ഭാരത് രത്‌നയെന്ന് അദ്ദേഹം പരിഹസിച്ചു.

ബിജു പട്‌നായിക്, കാൻഷി റാം എന്നിവരേക്കാൾ വലിയ യോഗ്യതയൊന്നും പ്രണബിനില്ല. ലിംഗായത്ത് ആചാര്യൻ ശിവകുമാര സ്വാമിക്ക് ഭാരത് രത്‌ന നൽകാതിരുന്ന ബിജെപിക്ക് കർണാടക തിരിച്ചടി നൽകുമെന്നും ഡാനിഷ് അലി പറഞ്ഞു.

2018 ജനുവരി 7നാണ് പ്രണാബ് മുഖർജി കോൺഗ്രസിന്റെ എതിർപ്പും മറികടന്ന് ആർ എസ് എസ് ആസ്ഥാനത്ത് എത്തിയത്. രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അർപ്പിക്കുന്നു എന്നായിരുന്നു ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദർശിച്ച് ഡയറിയിൽ പ്രണാബ് മുഖർജി എഴുതിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *