പ്രണബിന്റെ സന്ദർശനം ഫലിച്ചു; സംഘടനയിലേക്ക് ആളുകളുടെ ഒഴുക്കെന്ന് ആർ എസ് എസ്
നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തേക്കുള്ള മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സന്ദർശനത്തിന് പിന്നാലെ സംഘടനയിലേക്ക് ആളുകളുടെ ഒഴുക്കെന്ന് ആർ എസ് എസ്. പ്രണബിന്റെ സന്ദർശനത്തിന് ശേഷം സംഘടനയിൽ ചേരാനുള്ള അപേക്ഷകർ നാലിരട്ടിയായി വർധിച്ചതായി ആർ എസ് എസ് ദക്ഷിൺ ബംഗ പ്രാന്ത് പ്രചാർ പ്രമുഖ് ബിപ്ലബ് റേ പറയുന്നു
പ്രണബ് നാഗ്പൂർ ആർ എസ് എസ് ആസ്ഥാനം സന്ദർശിക്കുന്നതിന് മുമ്പ് ദിനംപ്രതി 400 പേരാണ് ശരാശരി പോർട്ടലിലൂടെ അപേക്ഷ നൽകിയിരുന്നത്. എന്നാൽ പ്രണബിന്റെ സന്ദർശനത്തിന് ശേഷം ശരാശരി 1200 പേരാണ് ദിവസവും അപേക്ഷിക്കുന്നതെന്ന് ആർ എസ് എസ് പറയുന്നു
ജൂൺ ഏഴിന് 1779 അപേക്ഷകളാണ് വന്നത്. സംഘടനയിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരിൽ ഏറെയും ബംഗാളിൽ നിന്നുള്ളവരാണെന്ന് ആർ എസ് എസ് സംസ്ഥാന സെക്രട്ടറി ജിഷ്ണു ബസു പറയുന്നു.