ലാളിത്യം ചൂണ്ടിക്കാണിച്ച് ആഘോഷിക്കേണ്ട വ്യക്തിയല്ല പ്രതാപ് സാരംഗി; കൈകളിൽ പുരണ്ട ചോരക്കറകൾ മായ്ക്കാനുമാകില്ല

മോദി സർക്കാരിൽ സഹമന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗിക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയ. സൈക്കിൾ സവാരിയും ഓലക്കുടിൽ വാസവുമൊക്കെ ചൂണ്ടിക്കാട്ടി സംഘ് സൈബർ ഗ്രൂപ്പുകൾ പ്രതാപ് ചന്ദ്ര സാരംഗിയുടെ ലളിത ജീവിതം ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാൽ ആരാണ് പ്രതാപ് ചന്ദ്ര സാരംഗിയെന്ന് ചരിത്രം ചികയുകയാണ് ബിബിസി. യോഗി ആദിത്യനാഥിനെ പോലെ, പ്രഗ്യാ സിംഗ് താക്കൂറിനെ പോലെയുള്ള തീവ്ര ഹിന്ദുത്വ വാദി ആയാണ് സാരംഗിയെ ബിബിസി വിശേഷിപ്പിക്കുന്നത്.

സംഘപരിവാർ സംഘടനകളിലെ തീവ്രവാദ ഗ്രൂപ്പാണ് ബജ്‌റംഗ് ദൾ. 1999ൽ ഒഡീഷയിൽ ക്രിസ്ത്യൻ മിഷണറിയായ ഗ്രഹാം സ്റ്റെയിനും അദ്ദേഹത്തിന്റെ രണ്ട് കുട്ടികളെയും ഹിന്ദു തീവ്രവാദികൾ ചുട്ടുകൊല്ലുമ്പോൾ ബജ്‌റംഗ് ദൾ നേതാവായിരുന്നു സാരംഗി. കൂട്ടക്കൊലക്ക് പിന്നിൽ ബജ്‌റംഗ് ദൾ ആണെന്ന് ക്രിസ്ത്യൻ സംഘടനകൾ ആരോപിക്കുമ്പോൾ ആക്രമണത്തിന് പിന്നിൽ ഏതെങ്കിലും ഒരു സംഘടനക്ക് പങ്കില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം

2003ൽ കേസിൽ ബജ്‌റംഗ് ദൾ പ്രവർത്തകരായ ദാരാ സിംഗിനെയും 12 പേരെയും കോടതി ശിക്ഷിച്ചിരുന്നു. ദാരാ സിംഗിന്റെ വധശിക്ഷ 2005ൽ ഒഡീഷ ഹൈക്കോടതി ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തു. മറ്റ് പതിനൊന്ന് പേരെ വെറുതെ വിടുകയും ചെയ്തു.

ഇന്ത്യയെ ഒന്നടങ്കം മതപരിവർത്തനം നടത്താനാണ് ക്രിസ്ത്യൻ മിഷണറിമാർ ശ്രമിക്കുന്നതെന്ന് സാരംഗി ഒഡീഷയിലെ മാധ്യമപ്രവർത്തകനായ സന്ദീപ് സാഹുവുമായുള്ള അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ ക്രിസ്ത്യൻ മിഷണറിമാർക്കെതിരായ തന്റെ പ്രവർത്തനങ്ങളും നിർദേശങ്ങളും മറച്ചുവെക്കാനും സമർഥനായിരുന്നു സാരംഗി. സ്റ്റെയിന്റെ രണ്ട് കുട്ടികളുടെ കൊലപാതകത്തിൽ അപലപിച്ച് നിരാഹാരം കിടന്ന ചരിത്രവും സാരംഗിക്കുണ്ട്.

പൊതുമുതൽ നശിപ്പിക്കൽ, കലാപമുണ്ടാക്കൽ തുടങ്ങി അതി ഗുരുതര വകുപ്പുകൾ ചുമത്തി 2002ൽ സാരംഗിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒഡീഷ നിയമസഭയ്ക്ക് നേരെ ബജ്‌റംഗ് ദൾ നടത്തിയ ആക്രമണത്തെ നയിച്ചതും സാരംഗിയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *