ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ തന്റെ പേര് വലിച്ചിഴക്കുന്നത് കേരളീയർ: പ്രതാപ് ചന്ദ്ര സാരംഗി

ക്രിസ്ത്യൻ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയിനിനെയും കുടുംബത്തെയും ചുട്ടുകൊന്ന സംഭവത്തിൽ തന്റെ പേര് വലിച്ചിഴക്കുന്നത് കേരളീയരാണെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കൊലപാതകത്തിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു

1999ലാണ് ഗ്രഹാം സ്റ്റെയിനിനെയും കുട്ടികളെയും ഹിന്ദു തീവ്രവാദികൾ പച്ചക്ക് ചുട്ടുകൊന്നത്. ബജ്‌റംഗ് ദൾ ആണ് കൊലപാതകത്തിന് പിന്നിലെന്ന് അന്നേ ആരോപണമുയർന്നിരുന്നു. ബജ്‌റംഗ് ദൾ നേതാവായിരുന്ന ദാരാ സിംഗാണ് കൊലപാതകത്തിലെ മുഖ്യപ്രതിയും. സംഭവം നടക്കുമ്പോൾ ബജ്‌റംഗ് ദളിന്റെ ഒഡീഷയിലെ നേതാവായിരുന്നു സാരംഗി.

സ്റ്റെയിൻ വധവുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയില്ലെങ്കിലും മതവിദ്വേഷമുണ്ടാക്കിയതിന് ക്രിമിനൽ കേസ് നേരിടുന്നയാളാണ് ബിജെപി നേതാവായ ഈ കേന്ദ്രമന്ത്രി. ദാരാ സിംഗിനെ കൊലപാതക കേസിൽ പ്രതി ചേർത്തതിൽ പ്രതിഷേധിച്ച് ഒഡീഷ നിയമസഭയിലേക്ക് ഇയാളും കൂട്ടരും ഇരച്ചുകയറി ജയ് ശ്രീറാം മുഴക്കുകയും സർക്കാർ വസ്തുക്കൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *