രാജ്യത്ത് ഗോവധ നിരോധന നിയമം കൊണ്ടുവരും; ഗ്രഹാം സ്‌റ്റെയിൻസ് വധവുമായി ബജ്‌റംഗ് ദളിന് ബന്ധമില്ല: പ്രതാപ ചന്ദ്ര സാരംഗി

രാജ്യം മുഴുവനായി ഗോവധ നിരോധന നിയമം കൊണ്ടുവരാൻ നിയമം പാസാക്കുമെന്ന് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ പ്രതാപ് ചന്ദ്ര സാരംഗി. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാരംഗി. ഓസ്‌ട്രേലിയൻ മിഷണറി പ്രവർത്തകൻ ഗ്രഹാം സ്റ്റെയിൻസിന്റെയും കുടുംബത്തിന്റെയും വധത്തിൽ ബജ്‌റംഗ് ദളിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു

ബജ്‌റംഗ് ദളിന് സ്റ്റെയിൻസിന്റെ വധവുമായി ബന്ധമില്ലെന്ന് കോടതി വരെ പറഞ്ഞിട്ടുണ്ട്. ഒരു പണിയുമില്ലാത്തവരുമാണ് എന്നെ കുറിച്ച് സംസാരിക്കുന്നത്. നായയുടെ വളഞ്ഞ വാൽ നേരെയാക്കാൻ ശ്രമിക്കുകയാണ് അവർ.

പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് കാരണം ഗോവധ നിരോധന നിയമം പല സംസ്ഥാനങ്ങളിലും പാസാക്കാൻ സാധിച്ചിട്ടില്ല. രാജ്യം മുഴുവൻ ബാധകമാകുന്ന തരത്തിൽ ഗോവധ നിരോധന നിയമം കൊണ്ടുവരാൻ ശ്രമിക്കുമെന്നും സാരംഗി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *