മോദി ഒരിക്കലും ചായ വിറ്റിട്ടില്ലെന്ന് ദീർഘകാല സുഹൃത്ത് കൂടിയായ പ്രവീൺ തൊഗാഡിയ; ചായ കഥ സഹാനുഭൂതി നേടാനുള്ള തന്ത്രം മാത്രം

Loading...
  • 146
    Shares

മോദി ചായ വിൽപ്പനക്കാരനായിരുന്നുവെന്ന ബിജെപി കഥയെ പൊളിച്ച് വിശ്വഹിന്ദു പരിഷത്ത് മുൻ അധ്യക്ഷനും മോദിയുടെ ദീർഘകാല സുഹൃത്തുമായ പ്രവീൺ തൊഗാഡിയ. നരേന്ദ്രമോദി ഒരിക്കലും ചാല വിൽപ്പന നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 43 വർഷമായി താൻ മോദിയുടെ സുഹൃത്തായിരുന്നു. ഒരിക്കൽ പോലും മോദി ചായ വിൽപ്പന നടത്തുന്നത് താൻ കണ്ടിട്ടില്ലെന്നും തൊഗാഡിയ പറഞ്ഞു

പൊതുജനങ്ങളുടെ സഹാനുഭൂതി തട്ടിയെടുക്കാൻ വേണ്ടിയാണ് കള്ളക്കഥ മോദി പ്രചരിപ്പിച്ചത്. ചായ വിൽപ്പനക്കാരൻ എന്ന പ്രതിച്ഛായ മോദി സ്വയം നിർമിച്ചെടുക്കുകയായിരുന്നുവെന്നും തൊഗാഡിയ പറഞ്ഞു. ആർ എസ് എസിനോ ബിജെപിക്കോ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ഉദ്ദേശ്യമില്ലെന്നും തൊഗാഡിയ പറഞ്ഞു

മുത്തലാഖ് പാർലമെന്റിൽ നിയമമാക്കാനുള്ള മോദിയുടെ പ്രയത്‌നം കണ്ടതാണ്. എന്നാൽ രാമക്ഷേത്ര നിർമാണത്തിന് നിയമനിർമാണത്തിന് വേണ്ടി മോദി ഒരു ശ്രമവും നടത്തിയിട്ടില്ല. കാരണം ബിജെപിയുടെയും ആർ എസ് എസിന്റെയും നിലനിൽപ്പ് തന്നെ രാമക്ഷേത്രം എന്ന വിഷയത്തിന് പുറത്താണ്. അത് പരിഹരിക്കപ്പെട്ട് കഴിഞ്ഞാൽ ഈ സംഘടനകൾ ഇല്ലാതാകുമെന്നും പ്രവീൺ തൊഗാഡിയ പറഞ്ഞു. മോദിയുമായി അകന്നതിനെ തുടർന്നാണ് വി എച്ച് പിയിൽ നിന്ന് തൊഗാഡിയ പുറത്താകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *