രാഷ്ട്രപതി കോവിന്ദിന്റെയും ഭാര്യയുടെയും ക്ഷേത്ര സന്ദർശനത്തിനിടെ ഉന്തുംതള്ളും; അന്വേഷണത്തിന് ഉത്തരവിട്ടു

  • 6
    Shares

പുരി ജഗന്നാഥ ക്ഷേത്രം സന്ദർശിക്കുന്നതിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദും ഭാര്യയും എത്തിയപ്പോൾ ക്ഷേത്ര ജീവനക്കാരിൽ നിന്നുണ്ടായ മോശം അനുവഭത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. മാർച്ച് 18നാണ് സംഭവം നടന്നത്.

ദർശനത്തിനിടെ ജീവനക്കാരിൽ ചിലർ ഉന്തുംതള്ളുമുണ്ടാക്കുകയും രാഷ്ട്രപതിയുടെ ദർശനം തടസപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ രാഷ്ട്രപതിഭവൻ പുരി ജില്ലാ കലക്ടറോട് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്ഷേത്രം അധികൃതർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ വിശിഷ്ടാഥിതികലെ കാണാനും സംസാരിക്കാനുമുള്ള തിരക്കിനിടയിൽ സംഭവിച്ചതാണെന്നും ജീവനക്കാർ മനപ്പൂർവം ശല്യം ചെയ്തതല്ലെന്നും ക്ഷേത്രം അധികാരികൾ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *