ഇനിയും ശ്രമം തുടരും, വിജയം നേടും; നിരാശപ്പെടരുതെന്നും പ്രധാനമന്ത്രി

ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ 2 ലക്ഷ്യം കാണാതെ പോയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശപ്പെടരുത്. പ്രതീക്ഷ കൈവിടുകയും ചെയ്യരുത്. ഇനിയും ശ്രമം തുടരും. നമ്മൾ വിജയം നേടുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

ഐഎസ്ആർഒ ശാസ്ത്രജ്ഞൻമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതുവരെ കൈവരിച്ചത് വലിയ നേട്ടങ്ങൾ തന്നെയാണ്. ഞാനും രാജ്യവും നിങ്ങൾക്കൊപ്പമുണ്ടെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരോടായി പ്രധാനമന്ത്രി പറഞ്ഞു

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തു വരെയെത്തിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം പൊടുന്നനെ നഷ്ടപ്പെടുകയായിരുന്നു. എവിടെയെങ്കിലും ഇടിച്ചിറങ്ങിയോ അതോ ഗർത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നിവയാണ് ശാസ്ത്രജ്ഞർ സംശയിക്കുന്നത്. സുരക്ഷിതമായി ഇറങ്ങിയെങ്കിൽ സിഗ്നൽ പിന്നീട് ലഭിക്കാൻ സാധ്യതയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *