രാജ്യത്തിന്റെ നേട്ടങ്ങളെ കുറിച്ച് അഭിമാനിക്കണമെന്ന് പ്രധാനമന്ത്രി

  • 23
    Shares

ന്യൂഡൽഹി: രാജ്യം 72ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്നത്. ഡൽഹിയിൽ ഗതാഗതത്തിനും നിയന്ത്രമം ഏർപ്പെടുത്തിയിട്ടുണ്ട്

രാജ്യത്തിന്റെ നേട്ടങ്ങളെ കുറിച്ച് നമ്മൾക്ക് അഭിമാനമുണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എത്ര ത്യാഗങ്ങൾ സഹിച്ചാണ് ഇത് നേടിയെടുത്തതെന്ന് ഓർമിക്കണം. മുമ്പുണ്ടായിരുന്ന രാജ്യം തന്നെയാണിത്. അതേ ആകാശം, അതേ കടൽ, അതേ സർക്കാർ ഓഫീസുകൾ. പക്ഷേ കഴിഞ്ഞ നാല് വർഷക്കാലമായി രാജ്യം വികസനത്തിലേക്ക് കുതിക്കുകയാണ്. യുപിഎ സർക്കാർ ഭരിച്ച വേഗതിയിൽ മുന്നോട്ടു പോയിരുന്നുവെങ്കിൽ രാജ്യം ഇന്ന് എവിടെയും എത്തിയിട്ടുണ്ടാകില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു

സാമൂഹിക നീതിക്ക് വേണ്ടി മാറ്റിവെച്ച പാർലമെന്റ് സമ്മേളനമായിരുന്നു ഇത്തവണത്തേത്ത്. ഒബിസി കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള ബിൽ സമ്മേളനത്തിൽ പാസാക്കാനായി. അംബേദ്കർ രൂപം നൽകിയ ഭരണഘടന എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനെ കുറിച്ച് പറയുന്നു. അതിവേഗം വളരുകയും എല്ലാ ജനങ്ങൾക്കും നീതി ഉറപ്പാക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *