ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രധാനമന്ത്രി; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം

  • 20
    Shares

ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഇന്ത്യയുടെ പരീക്ഷണം മൂന്ന് മിനിറ്റിനുള്ളിൽ ലക്ഷ്യം കണ്ടു. മിഷൻ ശക്തിയെന്നാണ് പദ്ധതിയുടെ പേര്. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചതായും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് അറിയിച്ചു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലാണ് പരീക്ഷിച്ചത്. ഇന്ത്യ ബഹിരാകാശത്തെ വലിയ ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഇതിന് കെൽപ്പുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *