ഒരു പ്രധാനമന്ത്രിയും ഇതുപോലെ തരം താഴില്ല; മോദിക്കെതിരെ ഡൽഹി യൂനിവേഴ്‌സിറ്റിയിലെ 207 അധ്യാപകർ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ നരേന്ദ്രമോദിയുടെ പരാമർശങ്ങളെ അപലപിച്ച് ഡൽഹി യൂനിവേഴ്‌സിറ്റിയിലെ 207 അധ്യാപകർ. തികച്ചും അസത്യവും അധിക്ഷേപകരവുമായ കാര്യങ്ങൾ വിളിച്ചുപറയുകയാണ് മോദി. ഒരു പ്രധാനമന്ത്രിയും ഈ രീതിയിൽ തരം താഴ്ന്നിട്ടില്ലെന്നും അധ്യാപകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രാജീവ് ഗാന്ധിയെ പോലെയൊരാളെ കുറിച്ച് അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുക വഴി പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് തന്നെ അദ്ദേഹം ഇല്ലാതാക്കിയിരിക്കുകയാണ്. രാജീവ് ഗാന്ധി രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ചരിത്രത്തിൽ ഇടം നേടിയവയാണ്.

ഐടി കമ്പനികൾ, ടെലി കമ്മ്യൂണിക്കേഷൻ വിപ്ലവം, രാജ്യത്തെ റെയിൽ ഗതാഗതം തുടങ്ങിയവയൊക്കെ ഇന്നത്തെ രൂപത്തിൽ ലഭ്യമാകുന്നുണ്ടെങ്കിൽ രാജീവ് ഗാന്ധി രൂപപ്പെടുത്തിയ നയങ്ങൾ കൊണ്ട് മാത്രമാണെന്നും അധ്യാപകർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *