പ്രധാനമന്ത്രി നരേന്ദ്രമോദി കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു; രാജാജി ഹാളിലേക്ക് ആയിരങ്ങൾ ഒഴുകുന്നു

  • 6
    Shares

ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുൻമുഖ്യമന്ത്രിയുമായ എം കരുണാനിധിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി. ഭൗതിക ശരീരം പൊതു ദർശനത്തിന് വെച്ചിരിക്കുന്ന രാജാജി ഹാളിലെത്തിയ പ്രധാനമന്ത്രി കരുണാനിധിയുടെ മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും ചെയ്തു.

പ്രതിരോധമന്ത്രി നിർമലാ സീതാരാമനും കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു. ആയിരക്കണക്കിന് ആളുകളാണ് രാജാജി ഹാളിലേക്ക് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒന്നു കാണാൻ എത്തിച്ചേരുന്നത്. കനത്ത സുരക്ഷയാണ് ചെന്നൈ നഗരത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചെന്നൈയിൽ എത്തും. കരുണാനിധിയുടെ സംസ്‌കാരം ചെന്നൈ മറീന ബീച്ചിൽ തന്നെ നടക്കും. മദ്രാസ് ഹൈക്കോടതി ഇതിനായുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *