പ്രതിപക്ഷത്ത് പ്രധാനമന്ത്രി കുപ്പായം തയ്പ്പിച്ച കുറേ പേർ; രാഹുലിന്റെ ആരോപണങ്ങൾ അപക്വമെന്നും മോദി

Loading...
  • 17
    Shares

ലോക്‌സഭയിൽ അവിശ്വാസ പ്രമേയത്തിൻ മേൽ നടന്ന ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുന്നു. തന്നെ വിമർശിച്ച രാഹുൽ ഗാന്ധിയെയും പ്രതിപക്ഷത്തെയും രൂക്ഷമായ ഭാഷയിൽ തന്നെയാണ് മോദിയും വിമർശിക്കുന്നത്.

തന്നെ പ്രധാനമന്ത്രി കസേരയിൽ നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിക്ക് സാധിക്കില്ല. ജനങ്ങളാണ് തന്നെ കസേരയിലിരുത്തിയത്. രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാൻ തിടുക്കമാണ്. പ്രതിപക്ഷത്ത് പ്രധാനമന്ത്രി കുപ്പായം തയ്പ്പിച്ച കുറേ പേരുണ്ടെന്നും മോദി പരിഹസിച്ചു

റാഫേൽ ഇടപാടിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. രാഹുലിന്റെ ആരോപണം അപക്വവും അടിസ്ഥാന രഹിതവുമാണ്. പ്രതിപക്ഷം രാജ്യസുരക്ഷ വെച്ച് കളിക്കുന്നു. സത്യത്തിന്റെ കഴുത്ത് ഞെരിക്കുകയാണ് ഇവർ. റാഫേൽ ഇടപാട് സുതാര്യമാണെന്നും മോദി പറഞ്ഞു

രാഹുൽ ഗാന്ധി അറിയാത്ത കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മോദി സംസാരിച്ചു. തീർത്തും ബാലിശമാണ് രാഹുലിന്റെ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *