India’s ‘Divider in Chief’: നരേന്ദ്രമോദി ഭിന്നിപ്പിന്റെ നേതാവെന്ന് ടൈംസ് മാഗസിൻ

പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദിയെ ഭിന്നിപ്പിന്റെ നേതാവ് എന്ന് വിശേഷിപ്പിച്ച് ലോകോത്തര മാഗസിനായ ടൈംസ്. മാഗസിന്റെ കവർ സ്‌റ്റോറിയായാണ് ഇത് നൽകിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞടുപ്പ് അവസാനിക്കാനിരിക്കെ ടൈംസിന്റെ പതിപ്പ് വൻ വിവാദമായിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വളരെയധികം വിഭജിക്കപ്പെട്ടിരിക്കുന്നു എന്നാണ് കവർ സ്റ്റോറിയിൽ പറുന്നത്. മഹത്തായ രാജ്യങ്ങൾ ഭൂരിപക്ഷ പ്രീണനത്തിലേക്ക് പോകുന്നുവെന്നും ഇന്ത്യ അതിന് മുന്നോടിയാണെന്നുമാണ് ടൈംസ് കവർ സ്‌റ്റോറിയിൽ പറയുന്നത്.

ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ബന്ധത്തെ കുറിച്ച് ആഴത്തിൽ തന്നെ ലേഖനം ചർച്ച ചെയ്യുന്നുണ്ട്. മോദിയെ ഹിന്ദു അനുകൂല വാദിയായി ലേഖനം തുറന്നുകാണിക്കുന്നുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങൾ തുടങ്ങി സ്‌ഫോടനക്കേസ് പ്രതിയായ ഹിന്ദു തീവ്രവാദി പ്രഗ്യാ സിംഗിനെ ബിജെപി സ്ഥാനാർഥിയാക്കിയത് വരെയുള്ള കാര്യങ്ങളും ടൈംസ് മാഗസിൻ പരിശോധിക്കുന്നു.

ഇന്ത്യയിലെ പ്രതിപക്ഷ സഖ്യം ദുർബലവും സംഘടിതമല്ലാത്തതുമാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് കുടുംബവാഴ്ചയിൽ കൂടുതലൊന്നും നൽകാനായില്ലെന്നും ടൈംസ് കുറ്റപ്പെടുത്തുന്നു. 2012ലും മോദി ടൈംസിന്റെ കവർ സ്‌റ്റോറിയായിട്ടുണ്ട്. അന്ന് മോദിയെ വിവാദ രാഷ്ട്രീയക്കാരനായും കൗശലക്കാരനായുമാണ് വിശേഷിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *