പ്രതിപക്ഷം രാഷ്ട്രീയ സംസാരം ഒഴിവാക്കുമ്പോഴും മോദിക്ക് കുലുക്കമില്ല; പ്രതിപക്ഷം പാക്കിസ്ഥാനെ സഹായിച്ച് ഇന്ത്യയെ ദ്രോഹിക്കുന്നുവെന്ന് മോദി

  • 27
    Shares

പുൽവാമ ഭീകരാക്രമണത്തിന് ശേഷം പ്രതിപക്ഷം രാഷ്ട്രീയ സംസാരം ഒഴിവാക്കി സാമാന്യ മര്യാദ പാലിക്കുമ്പോഴും നിലവിലെ സ്ഥിതിഗതികൾ രാഷ്ട്രീയ പ്രചാരണമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികൾ പാക്കിസ്ഥാനെ സഹായിച്ച് ഇന്ത്യയെ ദ്രോഹിക്കുകയാണെന്ന് മോദി പറഞ്ഞു. കന്യാകുമാരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ലോകം പിന്തുണക്കുന്നു. എന്നാൽ ചില പാർട്ടികൾ മാത്രം പോരാട്ടത്തെ എതിർക്കുകയാണ്. മോദിയോടുള്ള വെറുപ്പ് കൊണ്ട് ചില പാർട്ടികൾ രാജ്യത്തെയും വെറുക്കുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു.

മുംബൈ ആക്രമണം ഉണ്ടായപ്പോൾ ഒന്നും ചെയ്തില്ല. പുറി, പുൽവാമ ആക്രമണങ്ങൾ ഉണ്ടായപ്പോൾ വ്യോമസേന എങ്ങനെയാണ് പ്രതികരിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേയെന്നും മോദി ചോദിച്ചു. യുപിഎ കാലത്ത് സൈന്യം നടപടിക്ക് തുനിഞ്ഞിട്ടും സർക്കാർ വേണ്ടെന്ന് വെപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നതെന്നും മോദി ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *