ബിജെപി എംഎൽഎ കൂടിയായ ജയ്പൂർ രാജകുമാരി വിവാഹ മോചനത്തിനൊരുങ്ങുന്നു

  • 11
    Shares

ബിജെപി എംഎൽഎയും ജയ്പൂർ രാജകുമാരിയുമായ ദിയാ കുമാരി വിവാഹ മോചനത്തിനൊരുങ്ങുന്നു. നരേന്ദ്രസിംഗുമായുള്ള 21 വർഷത്തെ ദാമ്പത്യമാണ് ദിയാകുമാരി അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്.

ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനാപേക്ഷയാണ് കോടതിയിൽ നൽകിയിരിക്കുന്നത്. സവായ് മധേപൂരിൽ നിന്നുള്ള എംഎൽഎയായ ദിയാ കുമാരി ഇത്തവണ മത്സരിച്ചിരുന്നില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദിയയെ ബിജെപി പരിഗണിക്കുന്നതായി വാർത്തകൾ വന്നിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *