കോൺഗ്രസ് വിട്ട എഐസിസി വക്താവ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു

കോൺഗ്രസിൽ നിന്ന് രാജിവെച്ച എഐസിസി വക്താവ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു. ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയ്‌ക്കൊപ്പം വാർത്താ സമ്മേളനം നടത്തിയാണ് പ്രിയങ്ക ഇക്കാര്യം അറിയിച്ചത്.

മുംബൈയിൽ ജനിച്ചുവളർന്ന തനിക്ക് ശിവസേനയെ ചെറുപ്പം മുതലെ അറിയാം. സ്ത്രീകളെയും യുവാക്കളെയും അംഗീകരിക്കുന്ന പാർട്ടിയാണിതെന്നും മണിക്കൂറുകൾക്ക് മുമ്പ് വരെ കോൺഗ്രസ് വക്താവായിരുന്ന പ്രിയങ്ക ചതുർവേദി പറഞ്ഞു

തന്നോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെൻഡ് ചെയ്ത എട്ട് നേതാക്കളെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *