പ്രിയങ്ക ഗാന്ധിക്ക് ബൈപോളാർ ഡിസോഡർ, പൊതു ജീവിതം സാധ്യമല്ല: വ്യക്തിയാധിക്ഷേപവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

  • 14
    Shares

സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വ്യക്തിയാധിക്ഷേപവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പ്രിയങ്ക ഗാന്ധിക്ക് ബൈപോളാർ ഡിഡോഡറാണ്. ഈ രോഗമുള്ളതിനാൽ പൊതുജീവിതം സാധ്യമല്ല. ജനങ്ങൾക്ക് അവരുടെ മനോനില തെറ്റുന്നത് അറിയാൻ സാധിക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി പരിഹസിച്ചു

വിഷാദ രോഗത്തേക്കാൾ ഗുരുതരമായ രോഗമാണ് ബൈപോളാർ ഡിസോഡർ. വൈകാതെ ജനങ്ങൾ ഇത് മനസ്സിലാക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. പ്രിയങ്ക സജീവ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ അങ്കലാപ്പിലായ ബിജെപി നേതാക്കൾ വ്യക്തിയാധിക്ഷേപം നടത്തിയാണ് സ്വയം ആശ്വസിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *