മോദിയെ മെരുക്കാൻ ഇനി പ്രിയങ്ക; കോൺഗ്രസ് പ്രവർത്തകർക്ക് ഇരട്ടി ഊർജം

  • 36
    Shares

സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി ചുവടുവെക്കുന്നതോടെ കോൺഗ്രസ് പ്രവർത്തകർക്ക്് ആവേശം ഇരട്ടിയാകുകയാണ്. വളരെക്കാലമായി പ്രവർത്തകർ ആവശ്യപ്പെടുന്ന കാര്യമാണ് ഇന്ന് സാധിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി പദത്തിൽ നിയമിതയായതോടെ കോൺഗ്രസ് തലപ്പത്തേക്ക് പ്രിയങ്ക കടന്നുവരികയാണ്.

ഇന്ദിരാ ഗാന്ധിയുടെ പിൻഗാമിയാകുമെന്ന് പ്രവർത്തകർ തന്നെ പറയുന്ന വ്യക്തിത്വമാണ് പ്രിയങ്ക. ഇന്ദിരയുമായുള്ള രൂപ സാദൃശ്യവും ഇവരെ പ്രിയപ്പെട്ടതാക്കുന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് രാഹുൽ നൽകിയിരിക്കുന്നത്. മോദിയുടെ മണ്ഡലമായ വാരണാസി ഉൾപ്പെടുന്ന പ്രദേശമാണിത്.

പ്രിയങ്കയുടെ രംഗപ്രവേശം ബിജെപിയെ പരിഭ്രാന്തിയിലാക്കിയെന്നാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉത്തർ പ്രദേശിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യം വെക്കുന്ന കോൺഗ്രസിന് പ്രിയങ്കയുടെ സാന്നിധ്യം കരുത്ത് പകരുമെന്നുറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 80 സീറ്റിൽ 2 സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *