പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷയായേക്കുമെന്ന് റിപ്പോർട്ടുകൾ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ പ്രിയങ്ക തന്നെ എത്തണമെന്ന പൊതുവികാരം പാർട്ടിക്കുള്ളിലുണ്ട്.

ഈ ആഴ്ച ചേരുന്ന പ്രവർത്തക സമിതി യോഗത്തോടെ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നതായിരുന്നു രാജി വെക്കുന്ന അവസരത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ പ്രിയങ്ക ഗാന്ധി രാഹുലിന്റെ അസാന്നിധ്യം നികത്തണമെന്നാണ് നേതാക്കളും പ്രവർത്തകരും ആഗ്രഹിക്കുന്നത്.

പ്രിയങ്ക അധ്യക്ഷ സ്ഥാനത്തേക്ക് വന്നേക്കുമെന്ന സൂചനയും മുതിർന്ന നേതാക്കളും നൽകുന്നു. അതേസമയം രാഹുലിന്റെ വാക്കു മാനിച്ച് പ്രിയങ്ക ഇതിന് തയ്യാറായേക്കില്ലെന്നും പ്രവർത്തകർ ആശങ്കപ്പെടുന്നുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *